യാഹേ നീയെൻ ദൈവം
അങ്ങേപ്പോലാരുമില്ല
നീയാണെൻ സങ്കേതം
മറ്റൊരു ദൈവമില്ല (2)
അങ്ങേ ഞാൻ പാടിപുകഴ്ത്തുമെൻ
ആയുസ്സിൻ നാൾകളെല്ലാം
അങ്ങേ ഞാൻ വാഴ്ത്തി സ്തുതിക്കുമെൻ
ജീവിതകാലമെല്ലാം;- യാഹേ നീയെൻ...
ദൂതന്മാർ വാഴ്ത്തുന്ന ദൈവം
സാറാഫുകൾ ആരാധിക്കും ദൈവം
അത്യുന്നതൻ പരമോന്നതൻ
ആരിലും ശ്രേഷ്ഠൻ നീ (2)
അങ്ങേ ഞാൻ പാടിപുകഴ്ത്തുമെൻ
ആയുസ്സിൻ നാൾകളെല്ലാം
അങ്ങേ ഞാൻ വാഴ്ത്തി സ്തുതിക്കുമെൻ
ജീവിതകാലമെല്ലാം;- യാഹേ നീയെൻ...
ദാവീദേപ്പോൽ നൃത്തം ഞാൻ ചെയ്യും
മിര്യാമോപ്പോൽ തപ്പെടുത്താർക്കും
ആരാധ്യനും സ്തുതിക്കു യോഗ്യനും
മറ്റൊരു ദൈവമില്ല (2)
അങ്ങേ ഞാൻ പാടിപുകഴ്ത്തുമെൻ
ആയുസ്സിൻ നാൾകളെല്ലാം
അങ്ങേ ഞാൻ വാഴ്ത്തി സ്തുതിക്കുമെൻ
ജീവിതകാലമെല്ലാം;- യാഹേ നീയെൻ...