Malayalam Christian Lyrics

User Rating

2 average based on 1 reviews.


2 star 1 votes

Rate this song

Add Content...

This song has been viewed 2647 times.
Unarvarulka inneram dava

unarvarulka inneram deva
aathma thejassinale mevan
ieyuganthya velayil vanil ninnu njangkalil

1 thavaka thumukhathin darshanam dasaril nalkuka
dutha vrindam sadaram vazhthidum aashishadayaka
halleluyaa paduvan allel pade maruvan
daya thonnename svargga thatha;-

2 aandukal aakave thernnidum aayathin munname
nathha nin kayikalin velaye jeevippikkename
ninnathamvilakuvan nithyanadam neduvan
krupayekaneme svargga thatha;-

3 aadima snehavum jevanum thaygavum manjupoyi
daiva vishvasamo kevalam perinu mathrame
vannalum ninnalaye thannalum jeevaviye
thiru vagdathampol svargga thatha;-

4 kahalanadavum kelkkuvan aasannakalamay
vanil nee vegathil shobhikkum aathma manalanayi
nin varavin lakshyangkal engkume kanunnitha
orukkedename swarga thatha;-

ഉണർവരുൾക ഇന്നേരം ദേവാ ആത്മ

ഉണർവരുൾക ഇന്നേരം ദേവാ
ആത്മ തേജസ്സിനാലേ മേവാൻ
ഈയുഗാന്ത്യവേളയിൽ വാനിൽ നിന്നു ഞങ്ങളിൽ

1 താവക തൂമുഖത്തിൻ ദർശനം ദാസരിൽ നൽകുക
ദൂതവൃന്ദം സാദരം വാഴ്ത്തിടും ആശിഷദായകാ
ഹല്ലേലുയ്യാ പാടുവാൻ അല്ലൽ പാടേ മാറുവാൻ
ദയ തോന്നണമേ സ്വർഗ്ഗതാതാ;-

2 ആണ്ടുകൾ ആകവെ തീർന്നിടും ആയതിൻ മുന്നമേ
നാഥാ നിൻ കൈകളിൻ വേലയെ ജീവിപ്പിക്കേണമേ
നിന്നാത്മാവിലാകുവാൻ നിത്യാനന്ദം നേടുവാൻ
കൃപയേകണമേ സ്വർഗ്ഗതാതാ;-

3 ആദിമസ്നേഹവും ജീവനും ത്യാഗവും മാഞ്ഞുപോയ്
ദൈവവിശ്വസമോ കേവലം പേരിനു മാത്രമെ
വന്നാലും നിന്നാലയെ തന്നാലും ജീവാവിയെ
തിരു വാഗ്ദത്തംപോൽ സ്വർഗ്ഗതാതാ;-

4 കാഹളനാദവും കേൾക്കുവാൻ ആസന്നകാലമായ്
വാനിൽനീവേഗത്തിൽശോഭിക്കും ആത്മമണാളനായ്
നിൻ വരവിൻ ലക്ഷ്യങ്ങൾ എങ്ങുമേ കാണുന്നിതാ
ഒരുക്കീടേണമേ സ്വർഗ്ഗതാതാ;-

 

More Information on this song

This song was added by:Administrator on 25-09-2020
YouTube Videos for Song:Unarvarulka inneram dava