Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add Content...

This song has been viewed 1357 times.
Enthoranpitappane

Enthoranpitappane
ee papimel
enthoranpitappane


antarkone neeyichandala drohiyil
kontor anpu parayentunnatengane (entho..)

anpolum tampuraneninte maha
anpulloru makane
inpam nirannullaninmatiyil ninnu
tunpam niranja parinkalayachatu (entho..)

kanmaniyam nin makan poonkavinkal
mannil veenirannatum
ponnin tirumenitannil ninnu chora
mannil veenadum ninkannennane kandu (entho..)

karunayatta yudanmarninmakante
tirumeniyake natha
koratavu kontadichuluta nilamakki
kurisippatinnaykkurisetuppikkunnu (entho..)

daham visappukondum talarnnukai
kalkal kuzhanjidunnu
dehamalalunnudehiyulalunnu
sneham perukunnipatakanod ayyo (entho..)

shatrukkal maddhyekoodepokunnita
kuttamatta kunnat
kastamerusalemputrikal kantuma
rattadichayyo vavittalaridunnu (entho..)

ippuluvineyitrasnehippatin
appane entullu njan
ippunyathinnadiyan entu cheyyentu
abba pitavemahatvam ninakkennum (entho..)

എന്തോരന്‍പിതപ്പനേ

എന്തോരന്‍പിതപ്പനേ!
ഈ പാപിമേല്‍
എന്തോരന്‍പിതപ്പനേ

        
അണ്ടര്‍കോനേ നീയി-ച്ചണ്ഡാളദ്രോഹിയില്‍
കൊണ്ടോരന്‍പുപറ-യേണ്ടുന്നതെങ്ങനെ (എന്തോ..)
                        
അന്‍പോലും തമ്പുരാനേ-നിന്‍റെ മഹാ
അന്‍പുള്ളോരു മകനെ
ഇന്‍പം നിറഞ്ഞുള്ള-നിന്മടിയില്‍ നിന്നു
തുന്‍പം നിറഞ്ഞ പാരിങ്കലയച്ചതു (എന്തോ..)
                        
കണ്മണിയാം നിന്‍ മകന്‍ പൂങ്കാവിങ്കല്‍
മണ്ണില്‍ വീണിരന്നതും
പൊന്നിന്‍ തിരുമേനി-തന്നില്‍ നിന്നു ചോര
മണ്ണില്‍ വീണതും നിന്‍-കണ്ണെങ്ങനെ കണ്ടു (എന്തോ..)
                        
കരുണയറ്റ യൂദന്മാര്‍-നിന്മകന്‍റെ
തിരുമേനിയാകെ നാഥാ
കൊരടാവു കൊണ്ടടി-ച്ചുഴുത നിലമാക്കി
കുരിശിപ്പതിന്നായ്ക്കുരിശെടുപ്പിക്കുന്നു (എന്തോ..)
                        
ദാഹം വിശപ്പുകൊണ്ടും-തളര്‍ന്നുകൈ-
കാല്‍കള്‍ കുഴഞ്ഞീടുന്നു
ദേഹമഴലുന്നു-ദേഹിയുഴലുന്നു
സ്നേഹം പെരുകുന്നീ-പാതകനോടയ്യോ (എന്തോ..)
                        
ശത്രുക്കള്‍ മദ്ധ്യേകൂടെ-പോകുന്നിതാ
കുറ്റമറ്റ കുഞ്ഞാട്
കഷ്ടമെറുശലേം-പുത്രികള്‍ കണ്ടുമാ-
റത്തടിച്ചയ്യോ വാ-വിട്ടലറീടുന്നു (എന്തോ..)
                        
ഇപ്പുഴുവിനെയിത്ര-സ്നേഹിപ്പതി
നപ്പനേ എന്തുള്ളു ഞാന്‍!
ഇപ്പുണ്യത്തിന്നടി-യാനെന്തു ചെയ്യേണ്ടു?
അബ്ബാ പിതാവേ-മഹത്വം നിനക്കെന്നും (എന്തോ..)

 

More Information on this song

This song was added by:Administrator on 04-06-2018