ജീവനദിയേ ആത്മനായകനേ
വറ്റാത്ത ജീവ നദി പോലെ(2)
വന്നിടുകാ വന്നിടുകാ(2)
വറ്റാത്ത ജീവ നദി പോലെ(2)
1 മുട്ടോളമല്ല പോരാ പോരാ
അരയോളമല്ല പോരാ പോരാ(2)
നീന്തിട്ടല്ലാതെ കടപ്പാൻ വയ്യാതെ
നിറഞ്ഞു നിറഞ്ഞു കവിയേണമേ-ഞാൻ;-
2 പോകുന്നിടമെല്ലാം ആരോഗ്യമേ
ചെല്ലുന്നിടത്തെല്ലാം പരിശുദ്ധമേ(2)
കൂടുന്നിടമെല്ലാം അഭിഷേകമേ
പ്രാപിക്കുന്നോർക്കെന്നും സന്തോഷമേ(2);-
3 കോടി കോടി മുക്കുവകൂട്ടം
ഓടി ഓടി വല വീശണം(2)
പാടി പാടി മീൻ പിടിക്കേണം
സ്വർല്ലോക രാജ്യത്തിൽ ആൾ ചേർക്കേണം(2);-
4 വഴിയോരമരങ്ങൾ എന്നേക്കുമായ്
ഫലം തന്നീടേണം ധാരാളമായ്(2)
ഇല വാടാത്ത വൃക്ഷം പോൽ
നിലനിൽക്കേണം എന്നേക്കുമായ്(2)