Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 369 times.
Yeshuve krupa cheyyane

Yeshuve krupa cheyyane
ieeshaa! Thirusavidhamaashayodanayumee
daasarilakam kaninjidane naathane!

sneham thiru janangalkkaadi nilayileppol
kaanunnathillayennu thonnumaarayithaa

ninmakkalonnu chernnu sammodamanubhavi-
chulloru kaalamorthu kenchidunnippozhum

charathu vannidunna saadhukkaloruvarum
kshenichu pokayilla nin krupaa vaibhavaal

sheethamiyanna manmaakeyerivukode
poornnamaakuvaan krupa cheyane naathane!

snehathe valarthuka dveshatheyakatuka
dahathetharika nin vakkukal kelkkuvaan

ninvaravine kathu chemmeyodirikkuvaan
vanvaramarulanam vandanam! vandanam!

യേശുവേ കൃപ ചെയ്യണേ

യേശുവേ കൃപ ചെയ്യണേ
ഈശാ തിരുസവിധമാശയോടണയുമീ
ദാസരിലകം കനിഞ്ഞിടണേ നാഥനേ

സ്നേഹം തിരുജനങ്ങൾക്കാദി നിലയിലെപ്പോൽ
കാണുന്നതില്ലയെന്നു തോന്നുമാറായിതാ

നിൻ മക്കളൊന്നു ചേർന്നു സമ്മോദമനുഭവി-
ച്ചുള്ളൊരു കാലമോർത്തു കെഞ്ചിടുന്നിപ്പൊഴും

ചാരത്തു വന്നിടുന്ന സാധുക്കളൊരുവരും
ക്ഷീണിച്ചു പോകയില്ല നിൻ കൃപാ വൈഭവാൽ

ശീതമിയന്ന മനമാകെയെരിവുകൊണ്ട്
പൂർണ്ണമാകുവാൻ കൃപ ചെയ്യണേ നാഥനേ

സ്നേഹത്തെ വളർത്തുക ദ്വേഷത്തെയകറ്റുക
ദാഹത്തെത്തരിക നിൻ വാക്കുകൾ കേൾക്കുവാൻ

നിൻ വരവിനെ കാത്തു ചെമ്മെയോടിരിക്കുവാൻ
വൻ വരമരുളണം വന്ദനം വന്ദനം

More Information on this song

This song was added by:Administrator on 27-09-2020