പെരുംനദിയായ് ഒഴുകണമേ
പിൻമഴയായ് പെയ്യണമേ
കൊടും കാറ്റായ് വീശണമേ
അഗ്നിനാവായ് പതിയണമേ
നീർത്തുള്ളി പോര അപ്പാ
ദാഹമേറെ ഉണ്ടേ
ജീവനീരിനായ് ആവലോടെ ഞാൻ
ശുദ്ധി ചെയ്കെന്നെ
വാസം ചെയ്തീടുവാൻ
പാവനാത്മാവേ
ഉന്നതനാം പ്രാവേ
പെരുംനദിയായ് ഒഴുകണമേ
പിൻമഴയായ് പെയ്യണമേ
കൊടും കാറ്റായ് വീശണമേ
അഗ്നിനാവായ് പതിയണമേ
യേശുവിൻ വാഗ്ദത്തം
ഈ നല്ല കാര്യസ്ഥൻ
സത്യപാതയിൽ നയിക്കും സ്നേഹിതൻ
പുതു ജീവനേകി
പുതു ഭാഷയോടെ
ധൈര്യമായ് വിളിക്കാം
അബ്ബാ പിതാവേ
പെരുംനദിയായ് ഒഴുകണമേ
പിൻമഴയായ് പെയ്യണമേ
കൊടും കാറ്റായ് വീശണമേ
അഗ്നിനാവായ് പതിയണമേ
വാഗ്ദത്തം പോലെ നാഥാ
നിൻ പിന്മഴ അയക്കണമേ
നാളുകൾ കഴിയും മുമ്പേ
നിൻ ജനത്തെ ഉണർത്തണമേ
ആത്മ നിറവിൽ ഞാൻ
യേശുവേ സ്നേഹിക്കും
ആത്മ ശക്തിയിൽ
യേശുവിൻ സാക്ഷിയാകും
അധികാരത്തോടെ അഭിഷേകത്തോടെ
ആഗതമായിതാ ദൈവരാജ്യം
പെരുംനദിയായ് ഒഴുകണമേ
പിൻമഴയായ് പെയ്യണമേ
കൊടും കാറ്റായ് വീശണമേ
അഗ്നിനാവായ് പതിയണമേ