1 കണ്ണുനീർ മാറും വേദനകൾ നീങ്ങും
കഷ്ടപ്പാടും മാറും നിശ്ചയം തന്നെ
യേശുവിന്റെ സാക്ഷികൾ ഞങ്ങൾ
അന്ത്യജയം നേടും നിശ്ചയം തന്നെ(2)
ജയം ജയം അന്ത്യജയം, നമ്മോടുകൂടെ
ജയം ജയം ജയകിരീടം, എന്നോടു കൂടെ
ജയം ജയം ക്യപമൂലം, നമ്മോടുകൂടെ
ജയം ജയം യേശുവിനാൽ... എന്നോടു കൂടെ
2 ബാധ്യതകൾ മാറും വ്യവഹാരം നീങ്ങും
ശത്രുത്വങ്ങൾ മാറും നിശ്ചയം തന്നെ
യേശുവിന്റെ സാക്ഷികൾ ഞങ്ങൾ
അന്ത്യജയം നേടും നിശ്ചയം തന്നെ(2)
3 അനർത്ഥങ്ങൾ നീങ്ങും രോഗങ്ങൾ അഴിയും
സ്നേഹമെന്നിൽ നിറയും നിശ്ചയം തന്നെ
യേശുവിന്റെ സാക്ഷികൾ ഞങ്ങൾ
അന്ത്യജയം നേടും നിശ്ചയം തന്നെ(2)
4 സാത്താനും മാറും ബാധകളും നീങ്ങും
ക്യപ എന്നിൽ പെരുകും നിശ്ചയം തന്നെ
യേശുവിന്റെ സാക്ഷികൾ ഞങ്ങൾ
അന്ത്യജയം നേടും നിശ്ചയം തന്നെ(2)