1 വരുമേ പ്രീയൻ മേഘത്തിൽ
വരുമേ പ്രീയൻ വേഗത്തിൽ
വരുമേ പ്രീയൻ ദൂതരുമായി
മദ്ധ്യാകാശേ നമ്മെ ചേർത്തിടുവാൻ
അന്നാളിൽ മണവാളൻ വന്നീടും നേരത്തിൽ
എന്നേയും തൻകൂടെ സ്വർവീട്ടിൽ ചേർത്തീടുമേ(2)
2 ജാതി ജാതിയോടെതിർത്തിടുമ്പോൾ
രാജ്യം രാജ്യത്തോടെതിർത്തിടുമ്പോൾ
ക്ഷാമ ഭൂകമ്പങ്ങൾ ഏറിടുമ്പോൾ
നാഥൻ വരവിങ്ങടുത്തുവല്ലോ(2);- അന്നാളിൽ...
3 അത്തി തളിർക്കുമ്പോൾ ഓർത്തിടുക
വേനലടുത്തുവെന്നറിഞ്ഞിടുക
ദൈവരാജ്യം നമുക്കടുത്തുവല്ലോ
യേശുരാജൻ വരവടുത്തുവല്ലോ(2);- അന്നാളിൽ...
4 കടലും കരയുമവൻ ഇളക്കിടുമ്പോൾ
ആകാശം ഭൂമിയും ഇളക്കിടുമ്പോൾ
സകല ജാതികളും അറിഞ്ഞിടുക
സുന്ദര രൂപൻ വെളിപ്പെടാറായ്(2);- അന്നാളിൽ...