തിരുവചനത്തിലെയത്ഭുത
രഹസ്യങ്ങളടിയനു പകർന്നു തരു
തിരുവേദമതിൻ ഉറവകളതിനാൽ
അനേകരുണർന്നീടട്ടേ
1 നിൻവചനം എത്ര മധുരതരം
അതു തേൻകട്ടയേക്കാൾ ശ്രേഷ്ഠതരം
നുകരുകിലാർക്കും മതിവരികില്ല
മലർമധു നുകരും വണ്ടുപോലെ(2);- തിരുവചന…
2 അസ്ഥികളെയെല്ലാം തുളച്ചീടും
ദുഷ്ടപാശങ്ങളാകവേ മാറ്റിടും
ഇഷ്ടമോടെന്നും യേശുവിന്നരികെ
തുഷ്ടിയായ് ജീവിതം നയിച്ചിടുവാൻ(2);- തിരുവചന…
3 പുതുജനനം ഏകും സദ്വചനം
വീഴ്ചയേതുമേയില്ലാതെ കാത്തീടും
വചനത്തിൻ സാരം സത്യമതത്രെ
അടിയനതാൽ ബുദ്ധി നൽകിടുക(2);- തിരുവചന...