ഞാൻ വണങ്ങുന്നെൻ ദൈവമേ
അങ്ങേ സന്നിധേയെന്നും സാദകം
ഞാൻ നമിച്ചീടും താവകകൃപ
ഓർക്കുകിൽ എന്നും മോദമായ്(2)
1 എത്രയെത്രയോ നന്മകൾനൽകി
മാത്രതോറും നീ പോറ്റുന്നു(2)
ഇത്രമേൽ എന്നെ സ്നേഹിച്ചിടുവാൻ
അത്രയൊന്നും ഞാൻ പോരായെ
രക്ഷകായെൻ മഹാപ്രഭു(2);- ഞാൻ...
2 സ്വർപ്പൂരം വെടിഞ്ഞിധരെവന്ന
ദൈവത്തിൻ പ്രിയ കുഞ്ഞാടെ(2)
എൻപേർക്കായ് ക്രുശിൽ യാഗമായ നിൻ
ത്യാഗത്തെയെന്നും ഓർക്കുമ്പോൾ
സ്തോത്രയാഗം ഞാൻ ആർപ്പിക്കും(2);- ഞാൻ...