സർവ്വ നന്മകളിന്നുറവാം
സർവ്വ വല്ലഭനാം യേശുവേ
തിരുമാർവ്വതിൽ ഞാൻ ദിനം ചാരിടുമേ
തവ കൃപ മതി അടിയനെന്നും
1 കൊടുങ്കാറ്റതിൽ അമർന്നിടുമ്പോൾ
പടകേറ്റവും ഉലഞ്ഞിടുമ്പോൾ
അമരത്തവൻ അണഞ്ഞിടുകിൽ
അകതാരിൽ നൽ ആശ്വാസവും;-
2 ഉള്ളം തകരുന്ന വേളകളിൽ
ഉയിരേകും തൻ തിരുക്കരത്താൽ
മനം ക്ലേശത്താൽ നുറുങ്ങീടിലും
മറച്ചീടും തൻ ചിറകടിയിൽ;-
3 ശരണാർത്തരിൽ കനിവുള്ളവൻ
കരുണാർദ്രനാം ഈശനവൻ
ശരണം ദിനം തിരുചരണം
ശക്തി ദായകനെൻ പരൻ താൻ;-