Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 292 times.
Yeshuparan vaaneedum paaril
യേശുപരൻ വാണീടും പാരിൽ

പല്ലവി
യേശുപരൻ വാണീടും പാരിൽ
എന്നും  മഹാരാജനായ്

ചരണങ്ങൾ
1 യേശുപരൻ വാണീടും
യേശു എന്നും വാണീടും
ഈ സൂര്യ ചന്ദ്രന്മാരും
തീരെ ഇല്ലാതെ പോയെന്നാലും;- യേശു...

2 വൻ കരകളിന്മേലും
വലിയ രാജ്യങ്ങൾമേലും
മാലോകർ എവർമേലും
ദൂരെ ദ്വീപാന്തരങ്ങൾ മേലും;- യേശു...

3 സാധുജാതികൾമേലും
വീരജാതികൾ മേലും
സർവ്വകുലങ്ങൾ മേലും
പാരിൽ സകല ഭാഷക്കാർ മേലും;- യേശു...

4 രാജർ പ്രഭുക്കൾ ചക്ര-
വർത്തികൾ സകലരും
രാജാധിരാജന്മുമ്പിൽ
വീണു വണങ്ങി കുമ്പിട്ടുനിൽക്കും;- യേശു...

5 സത്യ സുവിശേഷത്തിൻ
സാധുകല്പന പോലെ
സകല രാജാക്കന്മാരും
ചെയ്യും നീതി വസിക്കും എങ്ങും;- യേശു...

6 കുറ്റം ശിക്ഷകളില്ല
ഗുണമല്ലാതൊന്നും ഇല്ല
കൊണ്ടാടും ലോകരെല്ലാം
യേശു ഏക ചക്രവർത്തിയാം;- യേശു...7 സന്ധ്യയുഷസ്സുകളിൻ
സകല ദേശത്തുള്ളോരും
സംഗീതം യേശുപേരിൽ
പാടി വന്ദനം ചെയ്യും എന്നും;- യേശു...

More Information on this song

This song was added by:Administrator on 27-09-2020