ഒരുങ്ങുമോ നീ വരവിനായ്
കാഹളം കേൾക്കാറായ് (2)
1 രാവിലെ മുളച്ചു വാടി പോകും
പുഷ്പം പോലുള്ള ജീവിതം(2)
പകയ്ക്കുവാനിനി നേരമില്ല
കർത്തൻ വരവു ആസന്നമായ് (2);- ഒരുങ്ങു...
2 ശാന്തമായ് ചിന്തിച്ചു നോക്കുക
നിൻ ജീവിതം വ്യർത്ഥമാണോ?(2)
ഈ ലോക ജീവിതം മായയാണേ
നേടിടില്ല നീ യാതൊന്നുമേ(2);- ഒരുങ്ങു...
3 സ്നേഹമല്ലാതൊന്നും നിലനില്ക്കുന്നില്ല
പകക്കുന്നോർ നശിച്ചിടും(2)
സ്നേഹത്തിലെന്നും വർദ്ധിച്ചു വന്നാൽ
നിൻ ജീവിതം ധന്യമാകും (2);- ഒരുങ്ങു...
4 കല്ലറയ്ക്കപ്പുറം കൊണ്ടു പോകുവാൻ
യാതൊന്നുമില്ലാ സോദരാ (2)
സൗമ്യത നിന്നെ വലിയവനാക്കും
സ്നേഹം നിന്നെ വളർത്തിടുമേ(2);- ഒരുങ്ങു...