Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 897 times.
En priya rakshakane ninne kanman

En priya rakshakane ninne kaanmaan
Vaanchayaal kaathidunnu
Ha! Ente priyante premathe orkkumbol
Ha! Enikkaa’nantham thingunnu’maanasse

1 Thathan vala’bbhaagathil enikkayi rajyamorukketuvan
Ne poyittethra’nalaay aashayodu kaathu njaan paarthidunnu
Enne nin’imbamaam raajyathil cherkkuvaan
Ennu nee vaaneedum en’aasha therrthidum;-

2 Vattam malinya’millatthavakasham prapippan than shabaye
Vaniledutteduvan thannodu’kudonnichiruthiduvan
Vegam nee vannidamennura cheithittu
Thamasamenthaho aandavallabha;-

3 Njaan ninne dhyanikkumbol manoharam engane varnnichidaam
Venma’yodu chuvappum kalarnnullon lakshangalil uthaman 
Nee mahaa sundaran aagrahikka’thakkon
Nee mathiye enikkennekkum nishchayam;-

4 Premam ninnotadhikam thonnu maaren naavu ruchicheedunnu
Nama’mathi madhuram thean’kattaye’kalum’athi madhuram 
Nee ente rakshakan veendeduthon Enne
Nee enikkullavan njaan nianakkullavan;-

5 Ninne varnnicheeduvan enikente naval kazivillallo
Nin shirasso thangampol manohara’gathramathum shobhanam
Nin maham’sawndrayam ennude hridaye
Menmeyikai kanuvan’ashyenikere;-

എൻ പ്രിയ രക്ഷകനെ നിന്നെ കാണ്മാൻ

എൻപ്രിയരക്ഷകനേ! നിന്നെ കാണ്മാൻ 
വാഞ്ഛയാൽ കാത്തിടുന്നു 
ഹാ! എന്റെ പ്രിയന്റെ പ്രേമത്തെ ഓർക്കുമ്പോൾ 
ഹാ! എനിക്കാനന്ദം തിങ്ങുന്നു മാനസേ

1 താതൻ വലഭാഗത്തിലെനിക്കായി രാജ്യമൊരുക്കിടുവാൻ 
നീ പോയിട്ടെത്ര നാളായ് ആശയോടു കാത്തു ഞാൻ പാർത്തിടുന്നു
എന്നെ നിന്നിമ്പമാം രാജ്യത്തിൽ ചേർക്കുവാൻ
എന്നു നീ വന്നിടും എന്നാശ തീർത്തിടും;-

2 വാട്ടം മാലിന്യമില്ലാത്തവകാശം പ്രാപിപ്പാൻ തൻ സഭയെ 
വാനിലെടുത്തിടുവാൻ തന്നോടു കൂടൊന്നിച്ചിരുത്തിടുവാൻ
വേഗം നീ വന്നിടാമെന്നുര ചെയ്തിട്ടു
താമസമെന്തഹോ ആനന്ദവല്ലഭാ;-

3 ഞാൻ നിന്നെ ധ്യാനിക്കുമ്പോൾ മനോഹരം എങ്ങനെ വർണ്ണിച്ചിടാം 
വെണ്മയോടു ചുവപ്പും കലർന്നുള്ളോൻ ലക്ഷങ്ങളിലുത്തമൻ
നീ മഹാ സുന്ദരൻ ആഗ്രഹിക്കത്തക്കോൻ
നീ മതിയേ എനിക്കെന്നേക്കും നിശ്ചയം;-

4 പ്രേമം നിന്നോടധികം തോന്നുമാറെൻ നാവു രുചിച്ചിടുന്നു 
നാമമതി മധുരം തേൻകട്ടയെക്കാളുമതി മധുരം
നീ എന്റെ രക്ഷകൻ വീണ്ടെടുത്തോനെന്നെ 
നീ എനിക്കുള്ളവൻ ഞാൻ നിനക്കുള്ളവൻ;-

5 നിന്നെ വർണ്ണിച്ചീടുവാൻ എനിക്കെന്റെ നാവാൽ കഴിവില്ലല്ലോ
നിൻ ശിരസ്സോ തങ്കംപോൽ മനോഹരഗാത്രമതും ശോഭനം
നിൻ മഹാസൗന്ദര്യം എന്നുടെ ഹൃദയേ
മേന്മയ്ക്കായ് കാണുവാനാശയെനിക്കേറെ;-

More Information on this song

This song was added by:Administrator on 17-09-2020
YouTube Videos for Song:En priya rakshakane ninne kanman