Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 360 times.
Swargeeya dootharam senakalyaavarum

swargeeya dootharam senakalyaavarum
nithyanaam yaahine
shuddhan shuddhan parishuddhanenn-
angavararthu sthuthichidunnu

1 randu chirakinaal paadavum
randinaal mukhavum moodikkondu
randukondanguparannu
saaraaphukal nithyam sthuthichidunnu:-

2 urvviyil naathanaam devanavanude
divyamahathvam kondu
sarvvakaalathilum
poorichidunnathishobhanamaayihathil;-

3 sakala jeevikalkkudayava-
naayullathaathanaam yaahine
shuddhan shuddhan parishuddhanenna-
ngavaraarthu sthuthichidunnu;-

4 akhila srishtiyin shaapangal
pokkiya soonuvaam yaahine
shuddhan shuddhan parishuddhanenna-
ngavaraarthu sthuthichidunnu;-

5 aashvasapradanaay aanandamekunna
aathmaavaam yaahine
shuddhan shuddhan parishuddhanenna-
ngavaraarthu sthuthichidunnu;-

6 srishdichu rakshichu paalichidunnoru 
thriyeka yaahine
shuddhan shuddhan parishuddhanenna-
ngavaraarthu sthuthichidunnu;-

സ്വർഗ്ഗ്Iയദൂതരാം സേനകൾയാവരും

സ്വർഗ്ഗീയദൂതരാം സേനകൾയാവരും
നിത്യനാം യാഹിനെ
ശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-
ങ്ങവരാർത്തു സ്തുതിച്ചിടുന്നു

1 രണ്ടു ചിറകിനാൽ പാദവും
രണ്ടിനാൽ മുഖവും മൂടിക്കൊണ്ടു
രണ്ടുകൊണ്ടങ്ങുപറന്നു
സാറാഫുകൾ നിത്യം സ്തുതിച്ചിടുന്നു:-

2 ഉർവ്വിയിൽ നാഥനാം ദേവനവനുടെ
ദിവ്യമഹത്വം കൊണ്ടു
സർവ്വകാലത്തിലും
പൂരിച്ചിടുന്നതിശോഭനമായിഹത്തിൽ;-

3 സകല ജീവികൾക്കുടയവ-
നായുള്ളതാതനാം യാഹിനെ
ശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-
ങ്ങവരാർത്തു സ്തുതിച്ചിടുന്നു;-

4 അഖില സൃഷ്ടിയിൻ ശാപങ്ങൾ
പോക്കിയ സൂനുവാം യാഹിനെ
ശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-
ങ്ങവരാർത്തു സ്തുതിച്ചിടുന്നു;-

5 ആശ്വാസപ്രദനായ് ആനന്ദമേകുന്ന
ആത്മാവാം യാഹിനെ
ശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-
ങ്ങവരാർത്തു സ്തുതിച്ചിടുന്നു;-

6 സൃഷ്ടിച്ചു രക്ഷിച്ചു പാലിച്ചിടുന്നൊരു 
ത്രിയേക യാഹിനെ
ശുദ്ധൻ ശുദ്ധൻ പരിശുദ്ധനെന്ന-
ങ്ങവരാർത്തു സ്തുതിച്ചിടുന്നു;-

More Information on this song

This song was added by:Administrator on 25-09-2020