രാജാധിരാജൻ ദേവാധി ദേവൻ
മേഘത്തിൽ വന്നീടാറായ്
കാഹളങ്ങൾ മുഴങ്ങിടാറായ്
വിശുദ്ധർ പറന്നിടാറായ് (2)
ഹാ ഹാ എന്തോരാനന്ദമിതേ(3)
1 ബുദ്ധിയുള്ള അഞ്ചുകന്യകമാരേപ്പോൽ
എണ്ണ കരുതീടുകാ - ദീപം കത്തിജ്വലിച്ചീടട്ടെ
കാന്തൻ നിന്നേയും ചേർത്തിടുവാൻ(2);- ഹാഹാ...
2 കഷ്ടത പട്ടിണി നിന്ദ പരിഹാസം
നഷ്ടമപമാനവും-മുറ്റും
മാറ്റുന്ന നാൾ വരാറായ്
കാന്തൻ കണ്ണീർ തുടച്ചിടാറായ് (2);- ഹാഹാ...
3 പാപവും ശാപവും രോഗവും മൃത്യവും
ഏതുമില്ലാത്തൊരു ആ-മോക്ഷനാട്ടിൽ
നാം എത്തീടുവാൻ നാൾകൾ
ഏറെ ഇനിയുമില്ല(2);- ഹാഹാ...