Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 626 times.
Enneshurajante varavu sameepamaay

enneshurajante varavu sameepamaay
enneshurajan varunnu ethirelppaan orunguveen

1 thante pradhaana duthanakunna mekhaayel
kahalangal oothidumpol bhuthalam virrayakkume

2 bhuthalamo perum kattinaalilakidum
kayalum samudrangalum onnupol muzhangume

3 appol thante durathayavarkku bhramame- avar
bhumi neduneeLe odi aashvasangal thedume

4 ie lokathe snehipporkku bhethiyerume
ie lokam ninne verukkum nee andhanaytherume

5 thannaal mudrakuthappetta shuddhimanmaaro?
daiva jaathante varavil halleluyyaa paadume

6 kunjattinte kopadivasam varunneram
odum dushdar thedum raksha kankayilla nishchayam

7 kunnil maankidavupole thullichadume
ponneshurajan varume ethirelpan orunguvin

8 minnunna saundaryamulla than mukham kaanmaan a-
pponnu mukham kathirunnente kannukal randum mangunne

 

എന്നേശുരാജന്റെ വരവു സമീപമായ്

എന്നേശുരാജന്റെ വരവു സമീപമായ്
എന്നേശുരാജൻ വരുന്നു എതിരേല്പാൻ ഒരുങ്ങുവീൻ

1 തന്റെ പ്രധാന ദൂതനാകുന്ന മീഖായേൽ
കാഹളങ്ങൾ ഊതിടുമ്പോൾ ഭൂതലം വിറയ്ക്കുമേ

2 ഭൂതലമോ പെരും കാറ്റിനാലിളകിടും
കായലും സമുദ്രങ്ങളും ഒന്നുപോൽ മുഴങ്ങുമേ

3 അപ്പോൾ തന്റെ ദൂരത്തായവർക്കു ഭ്രമമേ-അവർ
ഭൂമി നെടുനീളെ ഓടി ആശ്വാസങ്ങൾ തേടുമേ
 
4 ഈ ലോകത്തെ സ്നേഹിപ്പോർക്കു ഭീതിയേറുമേ
ഈ ലോകം നിന്നെ വെറുക്കും നീ അന്ധനായത്തീരുമേ
 
5 തന്നാൽ മുദ്രകുത്തപ്പെട്ട ശുദ്ധിമാന്മാരോ?
ദൈവ ജാതന്റെ വരവിൽ ഹല്ലേലുയ്യാ പാടുമേ
 
6 കുഞ്ഞാട്ടിന്റെ കോപദിവസം വരുന്നേരം
ഓടും ദുഷ്ടർ തേടും രക്ഷ കാൺകയില്ല നിശ്ചയം
 
7 കുന്നിൽ മാൻകിടാവുപോലെ തുള്ളിച്ചാടുമേ
പൊന്നേശുരാജൻ വരുമേ എതിരേല്പാൻ ഒരുങ്ങുവിൻ
 
8 മിന്നുന്ന സൗന്ദര്യമുള്ള തൻ മുഖം കാൺമാൻ അ-
പ്പൊന്നു മുഖം കാത്തിരുന്നെന്റെ കണ്ണുകൾ രണ്ടും മങ്ങുന്നേ

More Information on this song

This song was added by:Administrator on 17-09-2020
YouTube Videos for Song:Enneshurajante varavu sameepamaay