1 കർത്തൻ നാമം എത്രയോ ശ്രേഷ്ഠം
കർത്തൻ കൃപകൾ എത്ര വലിയത്
സ്വർഗമഹിമ വെടിഞ്ഞിഹെവന്നു
യാഗമായ് ക്രൂശിൽ എനിക്കായ്
യേശുവേ നിന്റെ സ്നേഹം
എന്നെയും വീണ്ടെടുത്തു
യേശുവേ നിൻ കരങ്ങളാൽ
എന്നെയും വഴി നടത്തു
2 ദുർഘടമാം വഴികളിൽ ഞാൻ
പതറാതെ യാത്ര ചെയ്തീടാൻ
ശക്തിയോടെ മുന്നേറിടുവാൻ
നിൻ ശക്തി എന്നിൽ പകരു;-
3 ദുഷ്ടത നിറഞ്ഞ ഈ ലോകേ
കഷ്ടങ്ങൾ എല്ലാം സഹിച്ചിടാൻ
ദുഷ്ടനോടെതിർത്തു നിന്നീടാൻ
നിൻ കൃപ എന്നിൽ പകരു;-
4 എന്റെ യാത്ര തീർന്ന് ഞാൻ വേഗം
എനിക്കായ് ഒരുക്കിയ വീട്ടിൽ
ചെന്ന് ചേരും ആ സുദിനത്തിൽ
പ്രിയൻ പൊൻ മുഖം മുത്തിടും;-