1 ഒരുനാൾ ഈ നശ്വരലോകം
വിട്ടുപിരിഞ്ഞുഞാൻ അക്കരെയെത്തീടും
ഒരുനാൾ ഈ കഷ്ടമതാകെ വിട്ടുമറന്നു
ഞാൻ നിത്യത പൂകീടും പരനെ എന്നേശുനാഥനെ
പ്രിയനേ എൻ പ്രേമ കാന്തനെ
നേരിൽ കാണും ഞാൻ അങ്ങേ
മുത്തം ചെയ്യും ഞാൻ
വീണുവണങ്ങും ഞാൻ
കുമ്പിട്ടാരാധിക്കും ഞാൻ
2 ആയിരങ്ങളിൽ സുന്ദരൻ
പതിനായിരങ്ങളിൽ സുന്ദരൻ
ആടുകൾക്കായ് ജീവൻ തന്ന നല്ലിടയൻ
തൻ ആടുകളെ തോളിലേറ്റും നല്ലിടയൻ;- നേരിൽ...
3 ഉന്നതം വെടിഞ്ഞു വന്നവൻ
ഈ മന്നിടം തിരഞ്ഞെടുത്തവൻ
പാപികൾക്കായ് പാപയാഗമായവൻ
പാപമെല്ലാം പൊക്കിടും നൽ രക്ഷകൻ;- നേരിൽ...
4 കാൽവറി മലമുകളതിൽ
കാൽകരങ്ങൾ ആണി മൂന്നതിൽ
തൂങ്ങിടുന്നു എൻ അതിക്രമങ്ങളാൽ
ഊറ്റി തൻ നിണം മുഴുവനത്രയും;- നേരിൽ...