അന്ത്യത്തോളം പാടീടുമെ ഞാൻ
പ്രതികൂലം എന്മേൽ വന്നീടിലും(2)
അങ്ങേയ്ക്കായ് എൻ ജീവിതം മുഴുവൻ
യേശുവേ ക്രൂശിലെ സ്നേഹത്തെ
ഘോഷിക്കും ഞാൻ(2)
മഹൽ സ്നേഹമേ മഹൽ സ്നേഹമേ
മഹിമയിൽ വഴുന്നോനെ(2)
രാജാവേ വിശുദ്ധനെ
ആരാധ്യനേ ഉന്നതനേ (2)
ഹാല്ലേലൂയ്യാ (8)
അവകാശി ഞാൻ പ്രാപിച്ചീടുമേ
നേടീടും പ്രാർത്ഥനയിൽ(2)
ദൂതന്മാർ എനിക്ക് മുൻപടയായ്
കാവലായെന്നും കൂടെയുണ്ട്(2)
എല്ലാ പ്രശംസയ്ക്കും എല്ല പുകഴ്ചയ്ക്കും
യോഗ്യനായോനെ(2)
യേശു എന്നുമെന്റെ യജമാനനാം
പരിശുദ്ധൻ എന്നും അങ്ങു മാത്രമേ(2)