Malayalam Christian Lyrics

User Rating

3 average based on 1 reviews.


3 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 3029 times.
Devadhi devan nee rajadhirajan (nee ennum)

1 Devadhi devan nee rajadhirajan
doothanmar rappakal vazhthidunnon
mannilum vinnilum aaradhyanam nee
unnatha nandanan nee yogyanaam

Nee ennum yogyan nee ennum yogyan
daivathin kunjade nee yogyanam
sthothram sthuthi bahu’manangal ellam
svekarippan enum nee yogyanam

2 svarga sukam vedinjen papam therppan
daivathin kunjadai bhuvil vannu
nee arukapettu nin ninam chinthi
vende’duthen’neyum nee yogyanam;-

3 krushilaa kurirulil ekanai
daivathal kayvidappettavanai
nee sahichu daiva krotha’mathellam
en papam mulamay nee yagamai;-

4 pathakar madyathil pathakanepol
pamay thernnu nee krushathinmel
nee marichu ente papangal poki
enthoru snehame nee yogayanam;- 

ദേവാധിദേവൻ നീ രാജാധിരാജൻ (നീ എന്നും യോഗ്യൻ)

1 ദേവാധി ദേവൻ നീ രാജാധിരാജൻ
ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ
മന്നിലും വിണ്ണിലും ആരാധ്യനാം നീ
ഉന്നതനന്ദനൻ നീ യോഗ്യനാം

നീ എന്നും യോഗ്യൻ നീ എന്നും യോഗ്യൻ
ദൈവത്തിൻ കുഞ്ഞാടെ നീ യോഗ്യനാം
സ്തോത്രംസ്തുതി ബഹുമാനങ്ങളെല്ലാം
സ്വീകരിപ്പാനെന്നും നീ യോഗ്യനാം

2 സ്വർഗ്ഗസുഖം വെടിഞ്ഞെൻ പാപം തീർപ്പാൻ
ദൈവത്തിൻ കുഞ്ഞാടായ് ഭൂവിൽ വന്നു
നീ അറുക്കപ്പെട്ടു നിൻ നിണം ചിന്തി
വീണ്ടെടുത്തെന്നെയും നീ യോഗ്യനാം;-

3 ക്രൂശിലാ കൂരിരുളിൽ ഏകനായി
ദൈവത്താൽ കൈവിടപ്പെട്ടവനായ് 
നീ സഹിച്ചു ദൈവ ക്രോധമതെല്ലാം
എൻ പാപം മൂലമായ് നീ യാഗമായ്;-

4 പാതകർ മദ്ധ്യത്തിൽ പാതകനെപ്പോൽ
പാപമായ് തീർന്നു നീ ക്രൂശതിന്മേൽ
നീ മരിച്ചു എന്റെ പാപങ്ങൾ പോക്കി
എന്തൊരു സ്നേഹമെ നീ യോഗ്യനാം;-

More Information on this song

This song was added by:Administrator on 16-09-2020
YouTube Videos for Song:Devadhi devan nee rajadhirajan (nee ennum)