നിൻ സ്നേഹമെന്നിൽ നിറവാൻ
വരുന്നു ഞാൻ നിൻ സവിധേ
ക്രൂശിൽ മറവിലെൻ ആശ്രയം
തൻ മാർവിൽ എൻ അഭയസഥാനം
എന്നെ നേടിയ നിൻ സ്നേഹത്തെ
ഞാൻ അറിഞ്ഞതിനാൽ
എൻ മനസിൽ നിന്റെ രൂപമോ സുന്ദരം...
പതിനായിരം പേരിലും കോമളം
1 നിന്റെ സ്നേഹത്തെ അറിയാത്തവർ
നിന്നെ വിരൂപനാക്കി
നിന്നെ കണ്ടാൽ ആളല്ലാപോൽ
നിന്ദിനായ് നീ മരക്രൂശിമേൽ
2 നിൻ തിരുചങ്കിലെ ചുടുചോരയാൽ
എന്നെ വീണ്ടെതിനാൽ
എന്നെ ചേർത്തു നീ മാരോട്
സ്നേഹത്താൽ....
എങ്ങനെ മറക്കും ആ ത്യാഗത്തെ