ദൈവത്തിന്റെ ഏകജാതൻ പാപയാഗമായ്
കാൽവറിയിൽ എന്നെ തേടി വന്നവൻ
1 പാപശാപമൃത്യുവിന്റെ അടിമയായ്
പാരിടത്തിൽ വ്യാകുലനായ് പാർത്തനാൾ
തുമ്പമാകെ നീക്കി നിൻ പുത്രത്വം നൽകാൻ
ഉന്നതം വെടിഞ്ഞു താണു വന്നിഹെ;- ദൈവ...
2 വീണിടാതെ ധീരസാക്ഷിയാകുവാൻ
തേജസ്സിൽ ഞാൻ പൂർണ്ണനായി കാണുവാൻ
വിശ്വാസത്തിന്നന്ത്യമായ രക്ഷ പ്രാപിപ്പാൻ
വല്ലഭനേ നീ തുണ ചെയ്തീടണ;- ദൈവ…
3 രോഗത്താൽ മനം കലങ്ങും നേരത്തും
കൺകൾ നിങ്കലേക്കു ഞാൻ ഉയർത്തീടും
നിൻ വചനത്താലെന്നെ സൗഖ്യമാക്കിയ
കാരുണ്യത്തെ ഓർത്തു എന്നും പാടും ഞാൻ;- ദൈവ...