ദൈവം കരുതും നിനക്കായ് ശ്രഷ്ഠ വഴികൾ
ഭരമേൽപ്പിച്ചിടുക മനമേ നിൻ നിനവുകളെ(2)
1 കർത്തൻ തണലായ് നിന്നിടും നിന്റെ
ഏകാന്ത വഴികളിൽ
നീരുറവകൾ തുറന്നിടും നിന്റെ
ദാഹം ശമിപ്പിപ്പാൻ
പകൽ മേഘ സ്തംഭമായ്
രാത്രിയിൽ അഗ്നിത്തൂണാമായ്(2);- ദൈവം...
2 ഒരു നല്ല ഇടയാനായ്
അവൻ നടത്തും അനുദിനം
ദൈവം കാവലായ് നിന്നിടും
നിന്റെ ഏകാന്ത വഴികളിൽ
ജയവീരൻ നായകൻ
ആശ്രയ സങ്കേതമായ്(2);- ദൈവം...