1 യേശുവിന്റെ സന്നിധിയിൽ വന്നിടുന്നു ഞാൻ
യേശുവിന്റെ സന്നിധിയിൽ കുമ്പിടുന്നു ഞാൻ
എൻ പ്രാർത്ഥന കേട്ടെനിക്കുത്തരം നൽകുന്ന
എൻ പ്രിയനിൽ എന്നും ആനന്ദിക്കും
ഈ മരുയാത്രയിൽ വഴി നടത്തീടുന്ന
എൻ പ്രിയനിൽ എന്നും ആശ്രയിക്കും.
2 തിരുവചനം എന്നുംഞാൻ അനുസരിച്ചു ജീവിക്കാൻ
തിരുകൃപയിൽ എന്നെനാഥാ നടത്തീടേണമേ
3 തിരുവചനം എന്നുംഞാൻ ഭൂവതിൽ ഘോഷിക്കുവാൻ
തിരുകൃപ അടിയനിൽ പകർന്നിടേണമേ
4 തിരുവചനം ധ്യാനിക്കുമ്പോൾ എന്റെ ഉള്ളിൽ ആനന്ദം
തിരുവചനം മാത്രമാണെനിക്ക് ആശ്രയം
5 തിരുഹിതം ചെയ്തീടുവാൻ സമർപ്പിക്കുന്നു നാഥനെ
തിരുഹിതം അടിയനിൽ നിവർത്തിക്കേണമേ