ദൈവ ഭയമുള്ളവൻ ദൈവസ്നേഹമുള്ളവൻ
ദൈവവഴിയിൽ നടക്കുന്നവൻ
അവൻ ഭാഗ്യമുള്ളവൻ നിശ്ചയം
ഫലമുള്ള മുന്തിരിയായ്
നിൻ ഭാര്യ നിൻ വീട്ടിൽ
മക്കൾ ഒലീവു തൈകളും
നീ ഭാഗ്യവാൻ നിനക്കു നന്മവരും
നിൻ അദ്ധ്വാനഫലം നീ തിന്നും
ദൈവം നിന്നെ അനുഗ്രഹിക്കും
നീ പാർക്കും ദേശത്തിൽ നന്മ നീ കണ്ടിടും
നിൻ ആയുഷ്കാലമെല്ലാം
മക്കളെയും കൊച്ചുമക്കളെയും
താലോലിപ്പാൻ ദൈവം ഭാഗ്യം തരും
ദൈവം നിന്നെ അനുഗ്രഹിക്കും