ഞാൻ അവനെ അധികം സ്നേഹിക്കും
ഞാൻ അവനെ അധികം ആരാധിക്കും(2)
ഞാൻ അവനെ അധികം സേവിക്കും
ഞാൻ അവനിൽ ദിനവും ജീവിക്കും(2)
1 Forgiveness
നൂറു പൊൻവെളളി നാണയത്തെക്കാൾ
പതിനായിരം താലന്തിനേക്കാൾ(2)
എണ്ണമറ്റൊരെൻ പാപക്കടങ്ങൾ
ഇളച്ചെന്നെ താൻ സ്നേഹിച്ചതോർത്താൽ(2)
2 Salvation
ഒരു കണ്ണിനും ദയ തോന്നിടാതെ
അർദ്ധപ്രാണനായ് കിടന്നോരു നാളിൽ(2)
എന്നരികിൽ അണഞ്ഞേശു നാഥൻ
തന്റെ മാർവോടു ചേർത്തതോർക്കുമ്പോൾ(2)
3 His love and care
അതുല്യമാം സാന്നിദ്ധ്യമേകി
നിസ്സീമമാം വാത്സല്യമേകി(2)
അമ്മയെക്കാളും ആർദ്രതയോടെ
കരതാരിൽ വഹിക്കുന്നതോർത്താൽ(2)
4 For the Ministers of God to sing
പരിശുദ്ധാത്മ നിറവേനിക്കേകി
വെളിപ്പാടുകൾ അനവധിയേകി(2)
തവ സേവയിൽ ജയത്തോടെ നില്പാൻ
പുതു ബലം നൽകി പാലിപ്പത്തോർത്താൽ(2)
Stanza-1 (Protection)
എരിയുന്ന തീച്ചൂള നടുവിൽ
തിരുസാന്നിധ്യമരുളിയ നാഥൻ(2)
തീമണം പോലുമേൽക്കാതെയെന്നെ
വിടുവിച്ച തൻ സ്നേഹത്തെ ഓർത്താൽ(2)
Stanza-2 (Deliverance)
പ്രതികൂലമാം തിരകളെൻ പടകിൽ
അതിഘോരമായ് ആഞ്ഞടിച്ചപ്പോൾ(2)
ഒരു വാക്കിനാൽ ശാന്തതയേകി
മറുകരയെന്നേ എത്തിച്ചതോർത്താൽ(2)
Stanza-3 (Eternal Hope)
മേഘാരൂഡ്ഡനായ് അവൻ വരും നാളിൽ
കോടി വിശുദ്ധ ഗണങ്ങളിൻ നടുവിൽ(2)
അവൻ പൊന്മുഖം ദർശിക്കും നേരം
പാടിടും ഞാൻ അത്യാനന്ദമോടെ(2)