Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 279 times.
Prananatha ninne njangal
പ്രാണനാഥാ നിന്നെ ഞങ്ങൾ വന്ദിക്കുന്നി​

പ്രാണനാഥാ നിന്നെ ഞങ്ങൾ വന്ദിക്കുന്നിപ്പോൾ
പാവനമാം നിൻ നാമത്തെ ഓർത്തുസാദരം

1 നിത്യ ജീവൻ മർത്യർക്കായി ദാനം ചെയ്യുവാൻ
മൃത്യുവിൻ ഭയങ്കരത നീ സഹിച്ചതാൽ;- പ്രാണ...

2 നിൻ മരണത്താലഖില പാപവും പോക്കി
നിന്നെ നിത്യം വാഴ്ത്തിടുവാൻ തന്നകൃപയ്ക്കായ്;- പ്രാണ...

3 പാപത്തിനു ദാസന്മാരായ് ജീവിച്ചവരെ
നിൻ രക്തത്താൽ വീണ്ടെടുത്ത സ്നേഹമോർത്തിതാ;- പ്രാണ...

4 നിൻ പ്രയത്നത്തിൻ ഫലമാം നിൻ ദാസരിപ്പോൾ
നിൻ കല്പനപോലെ നിന്നെയോർത്തു ഭക്തിയിൽ;- പ്രാണ...

5 നിത്യതയിൽ നിൻമുഖത്തെ കാണും നേരത്തും
നിത്യമാം നിൻ സ്നേഹമത്രെ സ്തോത്രസംഗീതം;- പ്രാണ...

6 സർവ്വബഹുമാനം സ്തുതി സ്തോത്രം ശക്തിയും
സർവ്വഥാ നിൻ നാമത്തിലർപ്പിച്ചു ഭക്തിയിൽ;- പ്രാണ...

യേശുനാഥാ നിൻ കൃപയ്ക്കായ് : എന്നരീതി

More Information on this song

This song was added by:Administrator on 22-09-2020