അഭിഷേകം അഭിഷേകമേ
ആത്മാവിൻ അഭിഷേകമേ(2)
എന്നിൽ ഇറങ്ങേണമേ
മാരിയായ് പെയ്യേണമേ (2)
ഹാലേലുയ്യാ... ആ... ആ... ഹാലേലുയ്യാ(3)
ഹാലേലുയ്യാ... ആമേൻ
1 ആരാധനയാൽ ഉളവാകും അഭിഷേകമേ
ഇന്നീസഭയിൽ അത്ഭുതം ചെയ്യേണമേ(2)
വരങ്ങളെ പകരേണമേ
ഈ സഭ ഇന്നു ജ്വലിച്ചീടുവാൻ(2);- ഹാലേലുയ്യാ...
2 പെന്തക്കോസ്തിൻ നാളിൽ പകർന്നതാം ആത്മമാരി
ഇന്നീസഭയിൽ പെയ്തിറങ്ങേണമേ
സഭയെ നീ ഉണർത്തേണമേ
അനുഗ്രഹം പകരേണമേ(2);- ഹാലേലുയ്യാ...
3 സാറാഫുകൾ ആരാധിക്കും നാഥനെ
കെരൂബികൾ ആർത്തുപാടും രാജനെ(2)
മൂപ്പന്മാർ കുമ്പിടും കുഞ്ഞാടാം യേശുവിന്
ആരാധനയേകുന്നിതാ(2);- ഹാലേലുയ്യാ...
ആരാധന സൃഷ്ടാവാം ദൈവത്തിന്
ആരാധന ഉന്നതനാം യേശുവിന്
ആരാധന പരിശുദ്ധ ആത്മാവിന്
ആരാധനയേകുന്നിതാ;-