ശ്രീയേശുനാഥനെ നാമെന്നും സ്തുതിക്കാം
ശ്രേഷ്ഠനാമവനെ നാമെന്നും വന്ദിക്കാം
1 പാപികളെ തേടി പാരിൽ വന്നവനെ!
പരിശുദ്ധനെ പാരിൻ പരിപാലകനെ!;- ശ്രീയേശു..
2 കാൽവറിയിൽ കാണും ക്രൂശതിലേശു
ശാപമായ് തൂങ്ങി പാപിയെ വാങ്ങി;- ശ്രീയേശു..
3 ദൂരസ്ഥന്മാരെ സമീപസ്ഥരാക്കും
നിൻ ക്രൂശിൻ രക്തമേ എന്നുടെ ജയമേ;- ശ്രീയേശു..
4 ഏക യാഗത്താലാദി ആദാമെ നീക്കി
ഏക ശരീര സഭയ്ക്കെന്നെയംഗമാക്കി;- ശ്രീയേശു..
5 ന്യായപ്രമാണമെന്ന ശത്രുത്വം നീക്കി
ആത്മാവിൻ പ്രമാണത്താൽ പുത്രത്വം നൽകി;- ശ്രീയേശു..
6 ഈ ലോക ഗതിയിൽ മരിച്ചിരുന്ന എന്നെ
പരലോക പദവിയ്ക്കുയർപ്പിച്ചവനെ;- ശ്രീയേശു
7 പരനെ നിന്നുടെയീ നിസ്തുല്യസ്നേഹത്തിൽ
വേരൂന്നി നിറയുവാൻ കനിയണെ ഇഹത്തിൽ;- ശ്രീയേശു..