നന്ദിയേകീടുന്നു നാഥാ...
സ്തുതി അർപ്പിക്കുന്നു തൃപ്പാദേ..
നാൾതോറും ചെയ്ത നന്മകൾ ഓർത്തു,
എന്മനം നന്ദിയാൽ നിറഞ്ഞീടുന്നു.. (2)
ഇത്രമാത്രം എന്നെ സ്നേഹിപ്പാൻ-
നാഥാ..
എന്നിൽ എന്തു നീ കണ്ടു... (2)
ഒരു കണ്ണിനും ദയ തോന്നാതെ..
ദൂരവേ കിടന്ന എന്നെ...... (2)
കരങ്ങളിൽ വഹിച്ച കൃപയോർത്താൽ..
എന്മനം നന്ദിയാൽ നിറഞ്ഞീടുന്നേ(2)
ഇത്രമാത്രം..
ആദിയുഗങ്ങൾക്കു മുന്നമേ..
പേർ ചൊല്ലി വിളിച്ചു എന്നെ...
സ്വന്തമാക്കി വീണ്ട കൃപയോർത്താൽ..
എന്മനം നന്ദിയാൽ നിറഞ്ഞീടുന്നെ..
ഇത്രമാത്രം....