Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 300 times.
En perkkaay jeevane thanna enneshuve

1 En perkkaay jeevane thanna enneshuve
ennullam thullunnu nin sneham orkkumpol
Paapiyaam enneyum snehippaan nathhane
Yathoru nanmayum illa jeevithathil

2 Krooshil chorinja’nin rakthathaal enneyum
Shudhe’karichu Nin Sannidhe nirthuvaan
Maalinyam neekki nin maarvo’danachallo
Kaalkale paarameal susthira’maakki Nee

3 Dukham prayaa’sangkal oro divasavum
Van thira polenmel aanjadi’chedumbol
Lokam thara’thatham santhosham thannu Nee
Maarvo’danachenne thangkai nadathunnu

4 Aashvaasham illaatha  ie  maruvasathe
Ethra naal thalli njaan neekkanam preyaney
Prathyaasha’erunnen priyane kaanuvaan
Pon karathaal ente kanneer thudachidaan

5 Vishvasha naadine doorave kanunnu
Vishramam prapippaan hrithadam vembunnu
Kahala shabdamen kathu shravikkunnu
Aamen karthavey Nee veagam varename

yeshuvin snehathaal ennullam : enna reethi

എൻപേർക്കായ് ജീവനെ തന്ന എന്നേശുവേ

1 എൻ പേർക്കായ് ജീവനെ തന്ന എന്നേശുവെ
എന്നുള്ളം തുള്ളുന്നു നിൻ സ്നേഹമോർക്കുമ്പോൾ
പാപിയാം എന്നെയും സ്നേഹിപ്പാൻ നാഥനെ
യാതൊരു നന്മയും ഇല്ല ജീവിതത്തിൽ

2 ക്രൂശിൽ ചൊരിഞ്ഞനിൻ രക്തത്താലെന്നെയും
ശുദ്ധീകരിച്ചു നിൻ സന്നിധേ നിർത്തുവാൻ
മാലിന്യം നീക്കിനിൻ മാർവ്വോടണച്ചല്ലോ
കാൽകളെ പാറമേൽ സുസ്ഥതിരമാക്കി നീ

3 ദുഃഖം പ്രയാസങ്ങൾ ഓരോദിവസവും
വൻ തിരപോലെന്മേൽ ആഞ്ഞടിച്ചീടുമ്പോൾ
ലോകം തരാത്തതാം സന്തോഷം തന്നു നീ
മാർവ്വോടണച്ചെന്നെ താങ്ങി നടത്തുന്നു

4 ആശ്വാസമില്ലാത്ത ഈ മരുവാസത്തെ
എത്ര നാൾ തള്ളി ഞാൻ നീക്കണം പ്രീയനെ
പ്രത്യാശയേറുന്നെൻ പ്രിയനെ കാണുവാൻ
പൊൻ കരത്താലെന്റെ കണ്ണീർ തുടച്ചിടാൻ

5 വിശ്വാസ നാടിനെ ദൂരവെ കാണുന്നു
വിശ്രാമം പ്രാപിപ്പാൻ ഹൃത്തടം വെമ്പുന്നു
കാഹളശബ്ദമെൻ കാതു ശ്രവിക്കുന്നു
ആമേൻ കർത്താവേ നീ വേഗം വരേണമെ

യേശുവിൻ സ്നേഹത്താൽ എന്നുള്ളം: എന്ന രീതി

More Information on this song

This song was added by:Administrator on 17-09-2020