1 അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച നാഥാ
കാരുണ്യത്തിനാൽ എന്നെ വീണ്ടെടുത്തവനേ(2)
നിന്റെ സ്നേഹം വലിയത് നിന്റെ കരുണ വലിയത്
നിന്റെ കൃപയും വലിയത് നിന്റെ ദയയും വലിയത്
2 അനാഥയായ എന്നെ അങ്ങ് തേടി വന്നല്ലോ
കാരുണ്യത്തിനാൽ എന്നെ ചേർത്തണച്ചല്ലോ(2);- നിന്റെ...
3 കടുപോന്ന നാളുകളെ ഓർക്കുമ്പോഴെല്ലാം
കണ്ണീരേടെ നന്ദി ചൊല്ലി സ്തുതിക്കുന്നു നാഥാ(2);- നിന്റെ...
4 നൊന്തു പെറ്റ അമ്മപോലും മറന്നിടുമ്പോഴും
മറക്കുകില്ല ഒരുനാളും എന്നു ചൊന്നവനേ(2);- നിന്റെ...