ഉലയുടെ നടുവിൽ വെള്ളിപോൽ ഉരുകും
നൊമ്പരം നിറഞ്ഞ എൻ ഹൃദയം
കലങ്ങിമറിയും ആഴിയിൻ തിരപോൽ
ആടി ഉലയുന്നെൻ മനസ്സ്
കരുണ തോന്നീടുമോ യേശുവെ
നിൻ കരം എന്നെ തൊടുമൊ
കണ്ണുനീരിൻ ഒഴുക്ക് ഒന്നു നിലയ്ക്കാൻ
വേദനയിൽ ശമനം ലഭിപ്പാൻ
മനസ്സു നിറയെ ശാന്തി നിറഞ്ഞാൽ
മറന്നീടും ഞാൻ കഷ്ട്ത
തളർന്ന ഈ ജീവനു തണൽ ഏകുമൊ
കരുണ തോന്നീടുമോ യേശുവെ
ആ പൊൻ കരം എന്നെ തൊടുമൊ
കത്തി അമർന്ന എൻ ആശയിൻ ചിറകുകൾ
കൊട്ടി അടച്ച എൻ യാത്രയിൻ വഴികളും
കെട്ടിപ്പിടിച്ചു ഞാൻ കേഴുന്നു പ്രീയനേ
കാലങ്ങൾ ദീർഘം അതോ
എനിയ്ക്കായ് വിടുതലിൻ കരം തരുമൊ
കരുണ തോന്നീടണേ പ്രിയനേ
ആ പൊൻ കരം എന്നെ തൊടണേ