Malayalam Christian Lyrics

User Rating

2 average based on 1 reviews.


2 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1260 times.
Veenaal seeyon kumaari thaanaal
വീണാൾ സീയോൻ കുമാരി താണാൾ

പല്ലവി
വീണാൾ സീയോൻ കുമാരി താണാൾ അഴലാഴിയിൽ
പ്രാണനാഥന്റെ തിരുമേനി ക്രൂശിന്മേൽ കണ്ടു; വീണാൾ

അനുപല്ലവി
കാണുന്നതിതാരയ്യോ! എൻ പ്രാണനാഥനോ ക്രൂശിൽ
ആണിമേൽ തൂങ്ങുന്നി-തെന്നാനന്ദമോ?
ഞാനി നീ പൊകിന്നിതെങ്ങൊ? ഇടം-ഏതും
കാണു-ന്നില്ലെനിക്കയ്യോ!- കാണുന്നില്ലേ!
മാനുവേലനേ! എന്നെ താനേ വിട്ടു നീപോയോ?
മാനസത്തിങ്കലിടി വീണേ എന്നങ്ങലറി; വീണാൾ

ചരണങ്ങൾ
മന്നാ! കൃപാക്കടലേ!-എന്നുള്ളമുരുകുന്നേ
എന്നെ അൻപോറ്റു നൊക്കി-ടുന്നതാലെ
എന്നിൽ പ്രേമത്തീയയ്യോ!- നന്നായ് ജ്വലിപ്പിക്കും തൃ-
ക്കണ്ണെ-ന്തയ്യൊ തിരുമുൻ-വന്നു നിന്നും
ഒന്നു പോലും നോക്കാതെ-നന്നായടച്ചിരിക്കു-
ന്നെന്ന-ങ്ങവൾ ചൊല്ലിയും- കണ്ണീർ ചൊരിഞ്ഞും കൊണ്ടു;- വീണാൾ...

അരുമ-യോടെന്നെ മുത്തും തിരുവായിൽ നിന്നൊഴുകി-
വരുന്ന തേനും പാലുമാം പരമ ഭോജ്യം
പരിപൂർണ്ണമായ് പൈദാഹം വിരവോ-ടൊഴിച്ചെന്നുള്ളിൽ
പരമാനന്ദം തരുമെ- പരമ-കാന്താ!
അരുമ-കാന്തയായുൾവെന്തു- തിരുമുന്നിതാ നിന്നു നിൻ
തിരുവായടഞ്ഞതെന്തെ-ന്നലറി കൊണ്ടു;- വീണാൾ...

എന്നിൽ വച്ചിട്ടുള്ളോരു-നിന്നുള്ളിലെ പ്രിയത്താൽ
കണ്ണേ! പ്രിയേ!എൻ പ്രാവേ! എന്നു ചൊല്ലി
എന്നി-രു കന്നങ്ങളിൽ വന്നു ചുംബനം ചെയ്തു
എന്നുള്ളെല്ലാം കവരും വണ്ണ-മയ്യോ!
എന്നെ-ത്താങ്ങിത്തഴുകും പൊന്നിൻ കരങ്ങളയ്യോ!
പൊന്നേ! ക്രൂശിൽ വിരിപ്പാൻ-വന്നോ? സംഗതിയെന്നു;- വീണാൾ...

More Information on this song

This song was added by:Administrator on 26-09-2020