Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add Content...

This song has been viewed 1018 times.
Nee yogyan athivishuddhan

1 nee yogyan athivishuddhan
kairubinmel vasikkunnone
thazhmayode yagamaayi
thirumumpil vanangidumpol
aathma saukhyam eki innee
adiyaare poshippikka

yahova rraphaa yahova shammaa
unnathan neeye kudirikkunnon
yahova rraphaa yahova shaalom
yaahe nee mathram saukhyamekunnon
yahova rraphaa yahova shammaa
yahova nissi yahova yire

2 nin mukham adiyaar thedidumpol
akrithyam nee porukkename
deshamengum saukhyam nedi
prana nathhane uyarthidume
svarggakanan cheruvolam
ange chumalilaay vahikkename;- yahova…

3 nin vin varavil mahathva naalil
pon mukham kandidumpol
purnna saukhyam viduthal nedi
marayum nin sanniddhyathil
bhagya nattil shuddhar kanke
mal preyane chumbikkume;- yahova…

4 nallolivay chethi vedippakki
salphalam kaychu valarnnidumpol
kurisheduthum nindayetum
nin vazhi nadannidatte
svargga kanaan cheerum vare
kavalay nee mathrame;- yahova…

 

നീ യോഗ്യൻ അതിവിശുദ്ധൻ

1 നീ യോഗ്യൻ അതിവിശുദ്ധൻ
കൈരുബിൻമേൽ വസിക്കുന്നോനെ
താഴ്മയോടെ യാഗമായി
തിരുമുമ്പിൽ വണങ്ങിടുമ്പോൾ
ആത്മസൗഖ്യം ഏകി ഇന്നീ
അടിയാരെ പോഷിപ്പിക്ക

യഹോവ റാഫാ യഹോവ ശമ്മാ
ഉന്നതൻ നീയെ കൂടിരിക്കുന്നോൻ
യഹോവ റാഫാ യഹോവ ശാലോം
യാഹെ നീ മാത്രം സൗഖ്യമേകുന്നോൻ
യഹോവ റാഫാ യഹോവ ശമ്മാ
യഹോവ നിസ്സി യഹോവ യിരെ

2 നിൻമുഖം അടിയാർ തേടിടുമ്പോൾ
അകൃത്യം നീ പൊറുക്കേണമേ
ദേശമെങ്ങും സൗഖ്യം നേടി
പ്രാണനാഥനെ ഉയർത്തിടുമേ
സ്വർഗ്ഗകനാൻ ചേരുവോളം
അങ്ങേ ചുമലിലായ് വഹിക്കേണമേ;- യഹോവ…

3 നിൻ വിൺ വരവിൽ മഹത്വനാളിൽ
പൊൻമുഖം കണ്ടിടുമ്പോൾ
പൂർണ്ണസൗഖ്യം വിടുതൽ നേടി
മറയും നിൻ സാന്നിദ്ധ്യത്തിൽ
ഭാഗ്യനാട്ടിൽ ശുദ്ധർകാൺകെ
മൽപ്രീയനെ ചുംബിക്കുമേ;- യഹോവ…

4 നല്ലൊലിവായ് ചെത്തി വെടിപ്പാക്കി
സൽഫലം കായ്ച്ചു വളർന്നിടുമ്പോൾ
കുരിശെടുത്തും നിന്ദയേറ്റും
നിൻ വഴി നടന്നിടട്ടെ
സ്വർഗ്ഗകനാൻ ചേരും വരെ
കാവലായ് നീ മാത്രമേ;- യഹോവ…

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:Nee yogyan athivishuddhan