Malayalam Christian Lyrics

This song has been viewed 826 times.
Ente naavu navyagaanam paadum
എന്റെ നാവു നവ്യഗാനം പാടും

എന്റെ നാവു നവ്യഗാനം പാടും
എന്റെ ഹൃത്ത് നൂതനരാഗം പാടും
കർത്താവേ നീ എന്നെ സ്നേഹിച്ചു
പ്രാണനാഥാ നീ എന്നെ വീണ്ടെടുത്തു
എന്റെ നാവു നവ്യഗാനം പാടും

1 ലോകാന്ധകാരത്തൂടെ ഞാനലഞ്ഞുതിരിഞ്ഞു(2)
മോഹങ്ങളെന്നിൽ അശാന്തി ഏകി
ക്രൂശിൻ ദയയിൽ ഞാനഭയം കണ്ടു
നിന്റെ ദയ അഗോചരം-നിൻ കാരുണ്യം അഗാധമേ;-

2 പാപാന്ധകാരത്തൂടെ ഞാനലഞ്ഞു തളർന്നു(2)
പാശങ്ങളാൽ ഞാൻ ബന്ധിതനായി
ക്രൂശിൻ നന്മയിൽ ഞാനാശ്രയം കണ്ടു
നിന്റെ ദയ അഗോചരം-നിൻ കാരുണ്യം അഗാധമേ;-

3 എൻ ജീവിതാന്ത്യത്തോളം നിന്നിൽ നിലനിൽക്കും
ദുഃഖിക്കുന്നവനെന്നും ആശ്വാസം ഏകും
ഉയിർപ്പിൻ ശക്തിയിൽ ഞാൻ ജീവിക്കും
നിന്റെ ദയ അഗോചരം-നിൻ കാരുണ്യം അഗാധമേ;-

More Information on this song

This song was added by:Administrator on 17-09-2020
YouTube Videos for Song:Ente naavu navyagaanam paadum

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page