Malayalam Christian Lyrics

This song has been viewed 3040 times.
Enne anugrahikka deva

Enne anugrahikka  deva
ippol

enne anugrahichallathe ninne
njan innu vidukayilla


eshavine jayippan yakkobine
ashirvadichathu pol
yesuve niyenne ashirvadikka
pishachine nhan jayippan (enne..)

mallanam goliyathe kallukondu
kolluvan davidine
vallabhanakkiyone njan lokathe
velluvan takkapole (enne..)

pottipherinte veettil yosephine
kattu sukshichatupol
suddhadaivabhayattal njanumenne
kathidan thakkapole (enne..)

lokam jadam pishacum ennepporil
vyakulanakkidunnu
chakunvare jayathodu jeevichidan
kripayotu nannai (enne..)

എന്നെ അനുഗ്രഹിക്ക - ദേവാ

എന്നെ അനുഗ്രഹിക്ക - ദേവാ
 ഇപ്പോള്‍
       
എന്നെ അനുഗ്രഹിച്ചല്ലാതെ നിന്നെ
ഞാന്‍ ഇന്നു വിടുകയില്ല
        
                 
ഏശാവിനെ ജയിപ്പാന്‍ യാക്കോബിനെ
ആശീര്‍വദിച്ചതു പോല്‍
യേശുവേ നീയെന്നെ ആശീര്‍വദിക്ക
പിശാചിനെ ഞാന്‍ ജയിപ്പാന്‍ (എന്നെ..)
                 
മല്ലനാം ഗോലിയാഥെ കല്ലുകൊണ്ടു
കൊല്ലുവാന്‍ ദാവീദിനെ
വല്ലഭനാക്കിയോനേ ഞാന്‍ ലോകത്തെ
വെല്ലുവാന്‍ തക്കപോലെ (എന്നെ..)
                 
പൊത്തിഫേറിന്‍റെ വീട്ടില്‍ യോസേഫിനെ
കാത്തു സൂക്ഷിച്ചതുപോല്‍
ശുദ്ധദൈവഭയത്താല്‍ ഞാനുമെന്നെ
കാത്തിടാന്‍ തക്കപോലെ (എന്നെ..)
                 
ലോകം ജഡം പിശാചും എന്നെപ്പോരില്‍
വ്യാകുലനാക്കിടുന്നു;
ചാകുംവരെ ജയത്തോടു ജീവിച്ചീടാന്‍
കൃപയോടു നന്നായ് (എന്നെ..)

 

More Information on this song

This song was added by:Administrator on 08-06-2018

Add to favourites
User Rating

5 average based on 2 reviews.


5 star 2 votes

Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page