കാൽ ചവിട്ടും ദേശമെല്ലാം
എൻ കർത്താവിനു സ്വന്തമാകും
കാണുന്ന ഭൂമിയെല്ലാം
കാൽവറി കൊടി പറക്കും(2)
1 പറക്കട്ടെ പറക്കട്ടെ ക്രൂശിന്റെ
ജയക്കൊടി-ഹാലേലുയ്യാ
ഉയരട്ടെ ഉയരട്ടെ യേശുവിൻ
തിരുനാമം ഹാലേലുയ്യാ;-
2 മുന്നേറട്ടെ മുന്നേറട്ടെ സീയോനിൽ
സേനകൾ - ഹാലേലുയ്യാ
മുഴങ്ങട്ടെ മുഴങ്ങട്ടെ യേശുതാൻ
വഴി എന്ന് - ഹാലേലുയ്യാ
3 തുറക്കട്ടെ തുറക്കട്ടെ സുവിശേഷ
വാതിലുകൾ - ഹാലേലുയ്യാ
വളരട്ടെ വളരട്ടെ യേശുവിന്റെ
തിരുസഭകൾ – ഹാലേലുയ്യാ