Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 603 times.
appane karunakara mama svarpita paramonnata

appane karunakara mama svarpita paramonnata
anupallavi
parppitamatiyarkkaruluka palaka sarva pujita
caranannal

parattilettitum vareyum tannuvan
cerukutilukaleanneannay
dharayil nin makkal camaykkuvan tiru-
karattin tannalekituka- (appa..)

kutumbam kutumbamayi manava-
kulam jagattil vanituvan
patutvameateya vyavastha ni pura
kramappetuttiyannedanil (appa..)

vitu nathan paninnitaykil vr-
tha nannal petum patukal
netukillearu minum vala ni-
nnajna kutatirakkukil- (appa..)

bhasa pinanni babel pani mu-
tanniyatu pealayita-
tisal bhedamenye tiru hita-
madyam tanneyarinnitan- (appa..)

paramelearu vitu panita
buddhimanu samanamay‌
maritatta nin dutu jivita
mayatinnatisthanamay‌- (appa..)

അപ്പനേ കരുണാകരാ മമ സ്വര്‍പിതാ പരമോന്നതാ

അപ്പനേ കരുണാകരാ മമ സ്വര്‍പിതാ പരമോന്നതാ
                        അനുപല്ലവി
പാര്‍പ്പിടമടിയാര്‍ക്കരുളുക പാലകാ സര്‍വ പൂജിതാ
                        ചരണങ്ങള്‍
                            
പരത്തിലെത്തിടും വരെയും തങ്ങുവാന്‍
ചെറുകുടിലുകളൊന്നൊന്നായ്
ധരയില്‍ നിന്‍ മക്കള്‍ ചമയ്ക്കുവാന്‍ തിരു-
കരത്തിന്‍ താങ്ങലേകീടുക- (അപ്പ..)
                            
കുടുംബം കുടുംബമായി മാനവ-
കുലം ജഗത്തില്‍ വാണീടുവാന്‍
പടുത്വമോടെയാ വ്യവസ്ഥ നീ പുരാ
ക്രമപ്പെടുത്തിയങ്ങേദനില്‍ (അപ്പ..)
                            
വീടു നാഥന്‍ പണിഞ്ഞിടായ്കില്‍ വൃ-
ഥാ ഞങ്ങള്‍ പെടും പാടുകള്‍
നേടുകില്ലൊരു മീനും വല നി-
ന്നാജ്ഞ കൂടാതിറക്കുകില്‍- (അപ്പ..)
                            
ഭാഷ പിണങ്ങി ബാബേല്‍ പണി മു-
ടങ്ങിയതു പോലായിടാ-
തീഷല്‍ ഭേദമെന്യേ തിരു ഹിത-
മാദ്യം തന്നെയറിഞ്ഞീടാന്‍- (അപ്പ..)
                            
പാറമേലൊരു വീടു പണിത
ബുദ്ധിമാനു സമാനമായ്‌
മാറിടാത്ത നിന്‍ ദൂതു ജീവിത
മായതിന്നടിസ്ഥാനമായ്‌- (അപ്പ..)

More Information on this song

This song was added by:Administrator on 01-01-2018