1 ദൈവമാം യഹോവയെ ജീവന്നുറവായോനെ
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
2 ആദ്യം അന്തവുമില്ല ഭാഗ്യവാനായ് വാഴുന്ന
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
3 നിത്യം ശ്രേഷ്ഠ ദൂതന്മാർ സ്തോത്രം ചെയ്യും നാഥൻ ആർ
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
4 സർവ്വ സൃഷ്ടിക്കും സദാ സർവ്വുമാണ് വല്ലഭാ
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
5 പുത്രൻ ക്രൂശിൻ രക്തത്താൽ ശുദ്ധം ചെയ്യുന്നതിനാൽ
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
6 നിന്നെ സ്നേഹിപ്പതിന്നായ് എന്നിൽ തന്ന കൃപക്കായ്
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
7 താണിടുന്ന ഹൃദയേ വാണീടുന്നെൻ രാജാവേ
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
8 അന്യർ സേവ വ്യർത്ഥമേ ധന്യർ നിന്റെ ഭക്തരേ
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
9 നിന്നെപ്പോലെ ദൈവം ആർ ഒന്നുമില്ലില്ലന്യന്മാർ
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
10 എൻ പ്രകാശമായോനെ തൻ സന്തോഷം തന്നോനെ
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
11 തൻ തൃനാമ രഹസ്യം താത പുത്രൻ ആതമാവാം
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം