കാലം തീരാറായ് കാന്തൻ വെളിപ്പെടാറായ്
ക്ലേശമെല്ലാം നീങ്ങി എൻ പ്രിയൻ കൂടെന്നും വാണിടാറായ്
1 അന്ത്യകാല സംഭവങ്ങൾ കണ്ടിടുന്നീ ഉലകിൽ
സത്യമില്ല നീതിയില്ല സമാധാനവുമില്ല;- കാലം…
2 ജാതി രാജ്യം രാഷ്ട്രം ഭാഷ ഒന്നൊന്നായ് ഇളകിടുന്നേ
ഭീഷണികൾ മുഴങ്ങിടുന്നേ സ്വസ്ഥതയില്ലിഹത്തിൽ;- കാലം…
3 തിരുസഭയെ ഉണർന്നുകൊൾക കാഹളം കേട്ടിടാറായ്
വിണ്ണധീശൻ നിന്റെ കാന്തൻ വാനിൽ വെളിപ്പെടുമേ;- കാലം…
4 മണ്ണിൽ നിദ്രചെയ്യും വിശുദ്ധർ മുമ്പേ ഉയർത്തിടുമേ
വിൺമയ ശരീരം അന്നു ഞാനും പ്രാപിക്കുമേ;- കാലം…
5 എന്റെ ഭാഗ്യം ഓർത്തിടുമ്പോൾ എന്മനം ഉയർന്നിടുന്നേ
എൻ പ്രിയൻ പൊന്മുഖം ഞാൻ എന്നു കണ്ടിടുമോ?;- കാലം...