1 വരും നാളേയ്ക്കു നാം കരുതി മാനസമുരുകിടും ചിന്താകുലങ്ങൾ
അരുതെന്നരുളുന്നരുമ രക്ഷകന്റരുളപ്പാടു വിശ്വസിക്കാം
2 കരയും കാകനുമിരകൊടുക്കുന്ന പരമേശൻ നമുക്കായി
കരുതിടുന്നഌദിനം നമുക്കവൻ കരളലിഞ്ഞിട്ടു തരുന്നു
3 പറവജാതിയെ സ്മരണം ചെയ്യുവാൻ പറഞ്ഞിട്ടുണ്ടല്ലോ പരമൻ
മറന്നിടാതെ നാം തിരുവചനമതറിഞ്ഞു കൊണ്ടുയീ സമയം
4 പറവജാതികള്ക്കൊരു സമ്പാദ്യവും പറവാനില്ലല്ലോ ധരയിൽ
പറന്നും കൊണ്ടതു തിറമായ് പാടുന്നു പരമാനന്ദമായ് ഗഗനേ
5 വിതയും കൊയ്ത്തും കളപ്പുരകളും അതിനില്ലാതിരുന്നിട്ടും
മിതമായതിനെ പുലർത്തി വരുന്നു പ്രതിദിനം ദൈവമതിനാൽ
6 പറവജാതിയെ പരമാനന്ദമായ് പരിപാലിക്കുന്ന ദൈവം
തിരുരക്തത്തിന്റെ വിലയാം നമുക്കായ് കരുതാതെങ്ങിനെയിരിക്കും
7 വയലിലുള്ളൊരു കമലമെങ്ങിനെ വളരുന്നെന്നതു നിനപ്പിൻ
ശലോമോന് പോലുമാക്കുസുമതുല്യമായ് അലങ്കരിച്ചില്ലെന്നറിവിൻ
8 ജലത്തിലുള്ള മീൻ കുലത്തിന്നതതു സ്ഥലത്തു തീൻ കൊടുത്തതിനു
ബലത്തെ നൽകിടും കരുത്തനീ നരകുലത്തിന്നും മതി ദിനവും
9 തിരുകുമാരനെ നമുക്കായ് കുരിശിൽ മരിപ്പാൻ തന്നൊരു ദൈവം
വരുന്നാവശ്യങ്ങള്ക്കതതു നേരത്തു തരും തിരുഹിതമതു പോൽ