വാനവൻ നീ വാനമേഘേ
വന്നിടും നാളിൽ
മന്നവനെൻ ഖേദമെല്ലാം
തീർത്തിടും നാളിൽ
മന്നവനെൻ ഖേദമെല്ലാം
മാറിടുന്ന മന്നിൽ ഒട്ടും
മാറ്റമില്ലാത്തോൻ
മാറിടുന്ന മന്നിൽ ഒട്ടും
മാറ്റമില്ലാത്തോൻ എന്നെ
ചേർത്തണയ്ക്കും കാലം ഓർത്താൽ
എന്തൊരാനന്ദം
ഹാ ഹാ എന്തൊരാനന്ദം
പാരിതിൽ ഞാൻ പാടുപ്പെട്ട
നാൾ അതോർത്തെന്നാൽ
പാരിതിൽ ഞാൻ പാടുപ്പെട്ട
നാൾ അതോർത്തെന്നാൽ
എന്റെ പ്രാണനാഥൻ
മാർവ്വതിൽ ഞാൻ ആശ്വസിച്ചീടും
ഹാ ഹാ ആശ്വസിച്ചീടും
കൈകളാലെ തീർത്തിടാത്ത
പാർപ്പിടം തന്നിൽ
കൈകളാലെ തീർത്തിടാത്ത
പാർപ്പിടം തന്നിൽ
എന്റെ വാസം ഓർത്താൽ
പൊന്നുനാഥാ എത്ര സന്തോഷം
ഹാ ഹാ എത്ര സന്തോഷം