നിൻ സാനിധ്യം എൻ ആനന്ദം
നിൻ ശക്തിയെൻ ധൈര്യമായ് (2)
മറെറാന്നും ഞാൻ കാണുന്നില്ല
ഈ പാരിലെൻ സന്തോഷമായ് (2)
ഹാലേലൂയ്യ ഹാലേലൂയ്യ (4)
എൻ ധനവും എൻ മാനവും
നീ മാത്രമാണെൻ യേശുവേ (2)
നീ മതിയെൻ ജീവിത
യാത്രയിൽ എൻ ചാരവേ (2)
ഹാലേലൂയ്യ ഹാലേലൂയ്യ (4)
ദുഃഖങ്ങളും ഭാരങ്ങളും
എൻ ജീവിതേ വന്നീടിലും (2)
മാറല്ലേ എൻ നായകാ നിൻ
സാനിധ്യം എന്നിൽ നിന്നും (2)
ഹാലേലൂയ്യ ഹാലേലൂയ്യ (4)