Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 239 times.
Danam danamaneshuvin danam
ദാനം ദാനമാണേശുവിൻ ദാനം

1 ദാനം ദാനമാണേശുവിൻ ദാനം 
ദാനമീ അത്യന്ത ശക്തി 
എൻ സ്വന്തമല്ല തന്റെ ദാനമത്രെ 
തന്നീ നിക്ഷേപം മൺപാത്രത്തിൽ(2)

ശക്തി ശക്തി അത്യന്ത ശക്തി 
ഇരുളിൽ വെളിച്ചമായ് 
ശക്തി ശക്തി അത്ഭുത ശക്തി 
ഉയർപ്പിൻ ജീവന്റെ ശക്തി(2)

2 കഷ്ടതയിൽ താങ്ങിയ ശക്തി 
നഷ്ടമതിൽ ഉല്ലാസമായ് (2) 
രോഗത്തിൽ സൗഖ്യ ദായകൻ 
എന്റെ ദു:ഖത്തിൽ ആശ്വാസമായ;­ശക്തി …

2 മരുഭൂവിൽ നടത്തിയ ശക്തി 
മാറായെ മധുരമാക്കി (2) 
ഫറവോനും സൈന്യവും വന്നീടിലും 
മറച്ചിടും ചിറകടിയിൽ;­ശക്തി …


3 കാത്തിരിക്കുക വേഗം നാം 
പുതുശക്തി ധരിച്ചീടുക (2) 
കഴുകനെപ്പോൽ വനിൽ പറന്നുയരാൻ 
വഴുതാതെ നിർത്തീടണേ(2);- ദാനം ദാനമാണേ…

More Information on this song

This song was added by:Administrator on 16-09-2020