യേശുവിൻ സ്നേഹം ഹാ എന്തൊരാനന്ദമേ(2)
തളരുമ്പോൾ ആശ്വാസകൻ
തകരുമ്പോൾ പ്രാണനാഥൻ(2)
വീഴാതെ എന്നെ കൈ പിടിച്ചു നടത്തിയ
ആ സ്നേഹമെന്തോരവർണ്ണനീയം(2)
യേശുവിൻ സ്നേഹം ഹാ എന്തൊരാനന്ദമേ
ഏകനായീടുമ്പോൾ മാറോടു ചേർത്തെന്നെ
അന്ത്യം വരെയും നടത്തിടും(2)
വീഴാതെ എന്നെ കൈ പിടിച്ചു നടത്തിയ
ആ സ്നേഹമെന്തോരവർണ്ണനീയം(2)
യേശുവിൻ സ്നേഹം ഹാ എന്തൊരാനന്ദമേ
തേങ്ങുമ്പോളരികെ വരും നാഥൻ
കണ്ണുനീർ മാറ്റിയെന്നെ മാറോടണയ്ക്കും(2)
വീഴാതെ എന്നെ കൈ പിടിച്ചു നടത്തിയ
ആ സ്നേഹമെന്തോരവർണ്ണനീയം(2)
യേശുവിൻ സ്നേഹം ഹാ എന്തൊരാനന്ദമേ(2)