Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 413 times.
Neeyente sangketham neeyente gopuram

neeyente sangketham neeyente gopuram
yaachana kettiidum njaan ksheenikkumpol
enne nee nadatheedum njaan uzhalumpol
athyunnathangalil vasikkunnone


1 chirakin maravil njaan varunnu
ente nerchakal etuvaanaay
nerullorkkavan irulil velicham
daivathin neethi nilaninneedum;-

2 bhumandalangal maarippokum
neeyavaye chamachathallo
neeyente svanthamaay thannavakaasham
jeevane thannenne veendathinaal;-

3 naalukal kazhiyum mannil pukapol
deham mannaay maarippokum
ie marubhumiyil vezhaampal njaan
aayussu nizhalaay maarippokum;-

നീയെന്റെ സങ്കേതം നീയെന്റെ ഗോപുരം

നീയെന്റെ സങ്കേതം നീയെന്റെ ഗോപുരം
യാചന കേട്ടിടും ഞാൻ ക്ഷീണിക്കുമ്പോൾ
എന്നെ നീ നടത്തീടും ഞാനുഴലുമ്പോൾ
അത്യുന്നതങ്ങളിൽ വസിക്കുന്നോനെ

1 ചിറകിൻ മറവിൽ ഞാൻ വരുന്നു
എന്റെ നേർച്ചകൾ ഏറ്റുവാനായ് 
നേരുള്ളോർക്കവൻ ഇരുളിൽ വെളിച്ചം
ദൈവത്തിൻ നീതി നിലനിന്നീടും;-

2 ഭൂമണ്ഡലങ്ങൾ മാറിപ്പോകും
നീയവയെ ചമച്ചതല്ലോ
നീയെന്റെ സ്വന്തമായ് തന്നവകാശം
ജീവനെ തന്നെന്നെ വീണ്ടതിനാൽ;-

3 നാളുകൾ കഴിയും മണ്ണിൽ പുകപോൽ
ദേഹം മണ്ണായ് മാറിപ്പോകും
ഈ മരുഭൂമിയിൽ വേഴാമ്പൽ ഞാൻ
ആയുസ്സു നിഴലായ് മാറിപ്പോകും;-

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:Neeyente sangketham neeyente gopuram