1 സ്തുത്യനായ എന്റെ ദൈവം
നിത്യനായ എന്റെ ദൈവം
ശക്തനായ എന്റെ ദൈവം;
അവൻ പരിശുദ്ധൻ (3);
ഓ.. ഓ.. ഓ.. പരിശുദ്ധൻ
അവൻ പരിശുദ്ധൻ (3)
2 ഞാൻ സേവിക്കുമെന്നുടെ ഉടയവനെ
ഞാൻ സേവിക്കുമെന്നുടെ പാലകനെ (2)
എന്നെ സ്നേഹിച്ച നിന്റെ സ്നേഹത്തെ ഓർത്തു
നിന്നെ നിത്യതയോളം എന്നും കീർത്തിച്ചിടട്ടെ;- സ്തുത്യ...
3 രാത്രിയിൽ ഭയമോ പകലിൻ അസ്ത്രമോ
ഇരുട്ടിൽ സഞ്ചരിക്കും മഹാമാരിയോ(2)
ഉച്ചയ്ക്കു നശിപ്പിക്കും സംഹാരകനായാലും
അടുത്തുവരാതെ എന്നെ വിടുവിക്കുന്നവനാം;- സ്തുത്യ...