1 വാഴ്ത്തീടുക മനമേ നന്ദിയോടെ ദിനവും
വർണ്ണിച്ചീടാം നന്മയോരൊന്നായ്
ദൂതർ സംഘം വാഴ്ത്തീടും ഉന്നതനാം യേശുവേ
ആരാധിക്കാം ഭൂവിൽ എന്നെന്നും (2)
2 പൂർണ്ണമനസോടെന്നും പൂർണ്ണശക്തിയോടെന്നും
പൂർണ്ണഹ്യദയത്തോടെയെന്നും
മന്നവനെ സ്തുതിക്കാം ആത്മബലത്താലെനാം
ആർത്തു പാടി നന്ദിയേകീടാം (2) (വാഴ്)
3 സർവ്വശക്തനേശൂ സൈന്യത്തിന്റെ മുമ്പിൽ
ജയം നൽകി നമ്മെനയിക്കും (2)
ആത്മശക്തി നൽകി നടത്തുന്ന നാഥനു
ജയഗീതം പാടിസ്തുതിക്കാം (2) (പൂർണ്ണ)
4 രോഗികൾക്കു വൈദ്യൻ റാഫയാം യഹോവ
സൗഖ്യം നൽകി നമ്മെ നടത്തും (2)
കഷ്ടതകൾ നീക്കി കണ്ണുനീരകറ്റി
കരങ്ങളിൽ താങ്ങിടും നമ്മെ (2) (പൂർണ്ണ)